തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പൂർത്തിയായതായും,59292 പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കിയതായും സംസഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. സംസ്ഥാനത്ത് 481 പൊലീസ സ്‌റ്റേഷനുകളെ 142 ഇലക്ഷന്‍ സബ് ഡിവിഷനുകളായി തിരിച്ചാണ് ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച മുതലാണ് ഈ ക്രമീകരണങ്ങൾ നിലവില്‍ വന്നത്.
24788 സ്‌പെഷ്യല്‍ പൊലീസുകാരടക്കം 59292 പേരാണ് സുരക്ഷയൊരുക്കുന്നത്. 4405 സബ് ഇന്‍സ്‌പെക്ടര്‍മാരും 784 ഇന്‍സ്‌പെക്ടര്‍മാരും 258 ഡിവൈഎസ്പിമാരും ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസേനാ വിഭാഗത്തില്‍ നിന്ന് സിവില്‍ പൊലീസ് ഓഫീസര്‍, സീനിയര്‍ സിവില്‍ പൊലീസ ഓഫിസര്‍, എന്നിങ്ങനെ 34504 ഉദ്യോഗസ്ഥര്‍ ഉൾപ്പെടുന്ന 140 കമ്പനി സേന കേളത്തിലുണ്ട്.
”പോളിങ് ബൂത്തുകളുള്ള 13,830 സ്ഥലങ്ങളെ ബന്ധിപ്പിച്ച് 1694 ഗ്രൂപ് പട്രോള്‍ ടീമുകള്‍ ഉണ്ടാകും. നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പും തണ്ടര്‍ബോള്‍ട്ടും 24 മണിക്കൂറും ജാഗ്രത പുലര്‍ത്തും. അതിര്‍ത്തി ജില്ലകളില്‍ കള്ളക്കടത്ത്, മദ്യക്കടത്ത്, ഗുണ്ടകളുടെ യാത്ര എന്നിവ തടയാന്‍ 152 സ്ഥലങ്ങളില്‍ ബോര്‍ഡര്‍ സീലിങ് ഡ്യൂട്ടിക്കായി പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. പൊലീസ് വിന്യാസവും സുരക്ഷാ നടപടികളും നിരീക്ഷിക്കന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം പ്രവർത്തിക്കുന്നുണ്ട്” അദ്ദേഹം അറിയിച്ചു.
Discussion about this post