കൊൽക്കത്ത: വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റും തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തു. പശ്ചിമ ബംഗാളിലെ ഉലുബേരിയയിലാണ് സംഭവം. സംഭവം വിവാദമായതോടെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തു.
തെരഞ്ഞെടുപ്പ് ചുമതലയുള്ള തപൻ സർക്കാർ എന്ന ഉദ്യോഗസ്ഥനാണ് സംഭവത്തിന് ഉത്തരവാദി എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഇയാളാണ് പോളിംഗ് സാമഗ്രികൾ തൃണമൂൽ നേതാവിന്റെ വീട്ടിലേക്ക് കൊണ്ടു പോയത്.
സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായും വിവാദമായ വോട്ടിംഗ് യന്ത്രവും വിവിപാറ്റും തെരഞ്ഞെടുപ്പിൽ നിന്നും നീക്കം ചെയ്തതായും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പശ്ചിമ ബംഗാളും കേരളവും ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലെയും നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്.







