തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് തമിഴ്നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സമാന്തര പാതയിലൂടെ വാഹനത്തില്‍ കേരളത്തിലെത്തിയ പതിനാലംഗ സംഘത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു. മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയതെന്നാണ് ഇവര്‍ പറഞ്ഞത്. കൈയ്യിലെ മഷി മായ്ക്കുന്നതിനിടെയാണ് പിടികൂടിയതെന്ന് നാട്ടുകാര്‍ പറയുന്നു. ജീപ്പിലെത്തിയ 14 പേരെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉടുമ്പൻചോല മണ്ഡലത്തില്‍ കള്ളവോട്ട് വ്യാപകമായി നടക്കുന്നതായി കോണ്‍ഗ്രസും ബി.ജെ.പിയും മുൻപ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് കമ്പമ്മെട് ,ബോഡിമെട്ട്, ചിന്നാര്‍, കുമളി ചെക്ക്പോസ്റ്റുകളില്‍ കേന്ദ്ര സേനയെ വിന്യസിച്ച് കര്‍ശന നിരീക്ഷണം നടത്തുകയാണ്.












