തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് സമയം പകുതി പിന്നിടുമ്പോള്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് കനത്ത പോളിംഗ്. ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം പോളിംഗ് 50 ശതമാനം കടന്നു. കണ്ണൂരും കോഴിക്കോടുമാണ് ഏറ്റവും കൂടുതല്‍ പോളിംഗ്.
കണ്ണൂരില്‍ ഉച്ചയായതോടെ 53.02 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കോഴിക്കോട് 50.10 , മലപ്പുറത്ത് 45.72 , ആലപ്പുഴയില്‍ 49.16, പാലക്കാട് 44.71 , തിരുവനന്തപുരം 44.52 , പത്തനംതിട്ട 46.43 , കാസര്‍ഗോഡ് 46.21 , തൃശൂര്‍ 50.20 , ഇടുക്കി 42 , വയനാട് 48.67 ശതമാനവും കടന്നു.
Discussion about this post