ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണി സന്ദേശം. സി ആർ പി എഫിനാണ് സന്ദേശം ലഭിച്ചിരിക്കുന്നത്. ഇ മെയിൽ വഴിയായിരുന്നു സന്ദേശം.
സി ആർ പി എഫിന്റെ മുംബൈ ഓഫീസിലാണ് വധഭീഷണി എത്തിയിരിക്കുന്നത്. ആരാധനാലയങ്ങളും പ്രധാന കെട്ടിടങ്ങളും തകർക്കുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.
ചാവേർ ആക്രമണത്തിലൂടെ അമിത് ഷായെയും യോഗി ആദിത്യനാഥിനെയും വധിക്കുമെന്നാണ് സന്ദേശം. ഇതിനായി 11 ചാവേറുകൾ തയ്യാറായിക്കഴിഞ്ഞെന്നും അജ്ഞാത സ്രോതസിൽ നിന്നുള്ള സന്ദേശത്തിൽ പറയുന്നു.
കൂടുതൽ അന്വേഷണങ്ങൾക്കായി ഇ മെയിൽ കേന്ദ്ര ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇരു നേതാക്കളുടെയും സുരക്ഷ ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്. ഭീഷണിക്ക് പിന്നിൽ ഇസ്ലാമിക ഭീകരരോ കമ്മ്യൂണിസ്റ്റ് ഭീകരരോ ആകാനാണ് സാധ്യതയെന്ന് ചത്തീസ്ഗഢ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ മാദ്ധ്യമങ്ങൾ വിലയിരുത്തുന്നു.
Discussion about this post