തളിപ്പറമ്പില് എല്.ഡി.എഫ് വ്യാപകമായി ബൂത്തുകള് പിടിച്ചെടുക്കുന്നതായി പരാതി. യു.ഡി.എഫ്. കളളവോട്ടിന് പൊലീസ് ഒത്താശയെന്നും പരാതിയുണ്ട്.
തളിപ്പറമ്പ് ആന്തൂറില് ബൂത്തുകള് സന്ദര്ശിച്ച യു.ഡി.എഫ് സ്ഥാനാര്ഥിയെ സിപിഎം പ്രവര്ത്തകര് തടഞ്ഞു.
ബൂത്ത് ഏജന്റിനും മര്ദനമേറ്റു. ഇതിന് ശേഷം സ്ഥാനാര്ഥിക്ക് പൊലീസ് സംരക്ഷണം നല്കുകയായിരുന്നു.
അതേ സമയം അഞ്ച് മണിക്ക് ശേഷം കണ്ണൂർ ജില്ലയിലെ പോളിംഗ് ശതമാനം 76.98% രേഖപ്പെടുത്തി.തലശ്ശേരിയിൽ പോളിംഗ് ശതമാനം വളരെ കുറവായിരുന്നു.









