കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പിപിഇ കിറ്റ് ധരിച്ചാണ് വീണ പോളിംഗ് ബൂത്തിലെത്തിയത്.
പിണറായിയിലെ ആര് സി അമല സ്കൂളിലെത്തിയാണ് വീണ വോട്ട് ചെയ്തത്. കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാനുള്ള സമയത്താണ് വീണ വോട്ട് ചെയ്യാനെത്തിയത്.
ആര് സി അമല സ്കൂളില്‍ തന്നെയാണ് പിണറായി വിജയനും ഭാര്യയും വോട്ട് രേഖപ്പെടുത്തിയത്.
Discussion about this post