തിരുവനന്തപുരം: കഴക്കൂട്ടം അക്രമത്തിൽ പൊലീസിനെതിരെ വിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണത്ത് ബിജെപി പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചു വിട്ട സിപിഎം പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
സംഭവത്തില്‍ പൊലീസ് അന്യായം കാണിച്ചുവെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആരോപണം. പൊലീസ് നടപടി ബിജെപിയെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണോ എന്നും കടകംപള്ളി ചോദിച്ചു. പൊലീസിന്റെ നടപടി രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണെന്നും കടകംപള്ളി ആരോപിച്ചു.
സിപിഎം പഞ്ചായത്ത് അംഗത്തിനും ഡി വൈ എഫ് ഐ നേതാക്കൾക്കും തന്റെ പി എയ്ക്കും പൊലീസിന്റെ തല്ല് കിട്ടിയെന്നും കടകംപള്ളി പരാതിപ്പെട്ടു.
അതേസമയം കഴക്കൂട്ടത്ത് ഇന്ന് സിപിഎം പ്രവർത്തകർ വ്യാപകമായി അക്രമം അഴിച്ചു വിട്ടിരുന്നു. അക്രമാസക്തരായ സിപിഎം പ്രവർത്തകർ ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ തല്ലിത്തകർത്തു. പാർട്ടി വോട്ടുകൾ ഉച്ചയ്ക്ക് മുൻപേ പോൾ ചെയ്യിപ്പിച്ചിട്ട് മറ്റുള്ളവരെ വോട്ട് ചെയ്യാൻ അനുവദിക്കാതെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സിപിഎം ശ്രമമാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചിരുന്നു.
Discussion about this post