കണ്ണൂര്‍: തളിപ്പറമ്പിലും ധര്‍മ്മടത്തും വ്യാപക കള്ളവോട്ട് നടന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് എംപി. പ്രിസൈഡിംഗ് ഓഫീസറുടെ പച്ചക്കൊടിയോടെയാണ് കള്ളവോട്ട് നടന്നത്. തളിപ്പറമ്പില്‍ തിരഞ്ഞെടുപ്പ് അട്ടിമറിച്ചത് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തിലാണെന്നും റീ പോളിംഗ് അനുവദിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നതായും സുധാകരന് പറഞ്ഞു.
മലപ്പട്ടം പഞ്ചായത്തിലെ എല്ലാ ബൂത്തും സി.പി.എം പിടിച്ചെടുത്തു. പലയിടങ്ങളിലും യു.ഡി.എഫ് ബൂത്ത് ഏജന്റുമാരെ ബൂത്തിലിരിക്കാന്‍ സമ്മതിച്ചില്ല, തല്ലിയോടിച്ചു. ചെക്ക് പോസ്റ്റ് ഉണ്ടാക്കി സി.പി.എം അല്ലാത്തവരെ വിരട്ടിയോടിച്ചു. കുറ്റ്യാട്ടൂര്‍ വേശാലയില്‍ ബൂത്ത് ഏജന്റിന്റെ ദേഹത്ത് മുളക് പൊടി വിതറി. ഇവിടെ ബൂത്ത് കയ്യേറ്റവും നടന്നു. കറ്റ്യേരിയില് മുഴുവന്‍ ബൂത്തും പിടിച്ചെടുത്തതായും സുധാകരന് ആരോപിച്ചു.
സാമൂദായിക ധ്രുവീകരണത്തിന് യു.ഡി.എഫ് ശ്രമിക്കുന്നു എന്ന് എം.വി. ഗോവിന്ദന് പറഞ്ഞത് മുന്‍കൂര്‍ ജാമ്യമെടുക്കല്‍ ആണ്. ഗോവിന്ദന് കള്ളവോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന പ്രസ്താവനയും നടത്തി. ഇതിനെതിരെ കേസെടുക്കണം. കേരളത്തില്‍ യു.ഡി.എഫ് ഉറപ്പാണ്. പിണറായി വിജയന് ജയില്‍ ഉറപ്പാണ്. ഈ തിരഞ്ഞെടുപ്പില്‍ നടക്കാന്‍ പോകുന്ന രണ്ട് ഉറപ്പ് ഇതാവുമെന്നും സുധാകരന് പറഞ്ഞു.
Discussion about this post