പത്തനംതിട്ട: സിപിഎം സംസ്ഥാന വ്യാപകമായി അതിക്രമം അഴിച്ചു വിടുകയാണെന്നും, എസ് ഡി പി ഐ അടക്കമുള്ള സംഘടനകളുടെ സഹായം സിപിഎമ്മിന് കിട്ടുന്നുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. ”സിപിഎം നേതാക്കളുടെ അറിവോടെയാണ് ഇതെല്ലാം നടക്കുന്നത്, പൊലീസ് നിഷ്ക്രിയമാണ്. അക്രമികളെ കയ്യിൽ കിട്ടിയിട്ടു പോലും നടപടി എടുക്കുന്നില്ല. പൊലീസ് നിഷ്ക്രിയമായി ഇരുന്നാൽ കയ്യും കെട്ടി നോക്കി ഇരിക്കാൻ ബിജെപിയെ കിട്ടില്ല, ശക്തമായ ഇടപെടലുണ്ടാകും.” കെ സുരേന്ദ്രൻ മുന്നറിയിപ്പ് നൽകുന്നു.
ബൂത്ത് ലെവൽ ഓഫീസര്‍മാരെ വച്ച് അട്ടിമറിക്ക് സിപിഎം ശ്രമിക്കുകയാണെന്നും, പോസ്റ്റൽ ബാലറ്റ് കൈകാര്യം ചെയ്യാൻ സിപിഎം പ്രത്യേക സംഘടന സംവിധാനം ഉണ്ടാക്കിയെന്നും അദ്ദേഹം ആക്ഷേപം ഉന്നയിച്ചു. ” സംസ്ഥാനത്ത് പോസ്റ്റൽ വോട്ടുകളിൽ വ്യാപക ക്രമക്കേട് നടന്നെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സുതാര്യത ഉറപ്പാക്കണം പോസ്റ്റൽ ബാലറ്റ് എത്ര എണ്ണം ഉണ്ട്, എത്ര പോൾ ചെയ്തു, എത്ര ശതമാനം, കമ്മീഷൻ സമാഹരിച്ചത് സമാഹരിക്കാത്തത് ഇനം തിരിച്ചു സ്ഥാനാർഥികൾക്ക് നൽകണം.” സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Discussion about this post