കൊല്ലം: കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ അച്ഛനും മകനും കസ്റ്റഡി മർദ്ദനം. അപകടത്തില്‍ പെട്ട വാഹനം തിരികെ ആവശ്യപ്പെട്ടപ്പോഴായിരുന്നു മർദ്ദനം.
കൊട്ടാരക്കര, തൃക്കണ്ണമംഗല്‍ സ്വദേശി ശശിക്കും മകന് ശരത്തിനുമാണ് മര്‍ദ്ദനമേറ്റത്. പോലീസുകാര്‍ ശശിയുടെ ഇരു ചെകിട്ടത്തും തല്ലി.
മർദ്ദനത്തിനിടെ വൃക്ഷണങ്ങള്‍ ഞെരിച്ച് ഉടയ്ക്കാന്‍ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. മർദ്ദനത്തിനിരയായവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
Discussion about this post