ലണ്ടന്‍: കശ്മീര്‍ ഒരിക്കലും പാകിസ്ഥാന്റെ ഭാഗമാകില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. യുദ്ധമെന്ന ഭീഷണിയോ ആണവായുധമോ പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നും ചില വിഷയങ്ങളില്‍ ധാരണയോടെയുള്ള ചര്‍ച്ചകളാണ് നടക്കേണ്ടതെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു. എന്തുകൊണ്ടാണ് പാകിസ്ഥാന്‍ ഇക്കാര്യം മനസിലാക്കാത്തതെന്നും ആകാശയുദ്ധം നടത്തിയാലും അവര്‍ക്ക് കാശ്മീര്‍ ലഭിക്കില്ലെന്നും ഫറൂഖ് അബ്ദുള്ള വ്യക്തമാക്കി. കാശ്മീരിനെക്കുറിച്ചുളള ഒരു സംവാദ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കാശ്മീര്‍ വിഷയത്തില്‍ ഇരുരാജ്യങ്ങളിലെയും നേതാക്കന്‍മാര്‍ തമ്മിലുള്ള വാക്‌പോര് ശക്തമായത് പരാമര്‍ശിക്കവേയാണ് ഫറൂഖ് അബ്ദുള്ള ഇക്കാര്യം വ്യക്തമാക്കിയത്. . പാകിസ്ഥാന്‍ പറയുന്ന ആകാശയുദ്ധം ഒരിക്കലും സാദ്ധ്യമല്ലെന്നും ഫറൂഖ് അബ്ദുളള കൂട്ടിച്ചേര്‍ത്തു. കാശ്മീര്‍ ഒരിക്കലും സ്വന്തമാകില്ലെന്ന് മനസിലാക്കി ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കേണ്ടതെന്ന് ഫറൂഖ് അബ്ദുളള കൂട്ടിച്ചേര്‍ത്തു. വിനോദസഞ്ചാരികള്‍ എന്ന രീതിയില്‍ കാശ്മീരില്‍ വരാം. ഗുല്‍മാര്‍ഗും പെഹല്‍ഗാമും മുഗള്‍ ഗാര്‍ഡനും ആസ്വദിച്ച് കാശ്മീരികള്‍ ഉണ്ടാക്കുന്ന ആഹാരവും കഴിച്ച് മടങ്ങാമെന്നും ഫറൂഖ് അബ്ദുളള പറഞ്ഞു. റോ മുന്‍ മേധാവി എ.എസ് ദൂലത്തും സംവാദത്തില്‍ പങ്കെടുത്തു.
Discussion about this post