ഡല്‍ഹി: ഇന്ത്യയില്‍നിന്നുള്ള വാക്‌സിന്‍ കയറ്റുമതി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി രംഗത്തെത്തി. വയനാട് എം.പി ഇനിയും കോവിഡ് വാക്‌സിന്‍ കുത്തിവെക്കാത്തത് എന്തുകൊണ്ടാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ചോദിച്ചു. ഇന്ത്യ വാക്‌സിന്‍ ലഭ്യമല്ലാത്തതിന്റെ ബുദ്ധിമുട്ട് നേരിടുന്നില്ല. എന്നാല്‍ രാഹുല്‍ ഗാന്ധി ശ്രദ്ധ ലഭിക്കാത്തതിന്റെ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു.
രാജ്യത്ത് വാക്‌സിന്‍ ക്ഷാമമില്ലെന്നും എല്ലാ സംസ്ഥാനങ്ങള്‍ക്കും ആവശ്യത്തിന് വാക്‌സിന്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞതിന് പിന്നാലെയാണ് രാഹുലിനെതിരെ വിമര്‍ശവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തിയത്. രാജ്യത്ത് യോഗ്യരായ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ട രാഹുല്‍ ഗാന്ധി ഇന്ത്യയെ വാക്‌സിന്‍ ഹബ്ബാക്കി മാറ്റിയത് കോണ്‍ഗ്രസാണെന്നും അവകാശപ്പെട്ടിരുന്നു.
Discussion about this post