ആഗ്ര: ഇരുപത്തിനാലുകാരന്റെ ജനനേന്ദ്രിയം ട്രാൻസ്ജെൻഡർമാർ അറുത്തു മാറ്റി. ആഗ്രയിലാണ് സംഭവം. യുവാവിന്റെ സഹോദരിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
രണ്ടു ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ കൂടെ യുവാവ് കല്യാണ പരിപാടിക്ക് പോയി. നൃത്തം ചെയ്യുന്നതിനായാണ് ഇവര്‍ ഒരുമിച്ച് പോയത്. തുടര്‍ന്ന് അവിടെ നിന്ന് മടങ്ങിയതിന് പിന്നാലെ യുവാവിനെ വ്യാഴാഴ്ച റോഡില്‍ രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
യുവാവ് സഹോദരിയെ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്റെ ജനനേന്ദ്രിയം ഗുഡി, രാജി എന്നിവര്‍ ചേര്‍ന്ന് മുറിച്ചു മാറ്റിയതായി യുവാവ് പൊലീസിൽ പരാതി നൽകി.
സംഭവത്തില്‍ പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗുരുതമായി പരിക്കേല്‍പ്പിക്കൽ, വധശ്രമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവർ അറസ്റ്റിലായതായാണ് സൂചന. എന്നാൽ ഇവരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
Discussion about this post