പാലക്കാട്: വാളയാര്‍ ചെക്‌പോസ്റ്റില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒരു കോടി പത്തുലക്ഷം രൂപയുടെ കുഴല്‍പ്പണവും ലക്ഷങ്ങള്‍ വിലവരുന്ന എം ഡി എം എ മയക്കുമരുന്നും പിടികൂടി. വ്യത്യസ്ത സംഭവങ്ങളിലായി ആന്ധ്രസ്വദേശി ഉള്‍പ്പെടെ മൂന്നുപേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
ബാംഗ്ലൂരില്‍ നിന്ന് എറണാകുളത്തേക്ക് ലഹരിമരുന്ന് കടത്താന്‍ശ്രമിച്ച തൃശ്ശൂര്‍ സ്വദേശി ഷിഫാസിനെയാണ് അറസ്‌റ് ചെയ്തത് വിപണിയില്‍ ഒരുകോടി രൂപവരെ വിലവരുന്ന 100 ഗ്രാം മെത്തഫിറ്റമിന്‍ എന്ന ലഹരി പദാര്‍ത്ഥമാണ് പിടിച്ചെടുത്തത്. മുന്‍പും ഷിഹാസ് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയിട്ടുണ്ട്.
സ്ഥിരമായി കുഴല്‍പ്പണം കടത്തുന്ന സംഘത്തിലെ കണ്ണികളാണ് രണ്ടു സംഭവങ്ങളിലായി പിടിയിലായത്. ബൈക്കിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച അറുപതു ലക്ഷം രൂപ കടത്തിയ പെരിന്തല്‍ മണ്ണ സ്വദേശി മുഹമ്മദ് യാസീന്‍, ആന്ധ്ര്യയില്‍ നിന്ന് കൊച്ചിയിലേക്ക് 50 ലക്ഷം രൂപ കടത്താന്‍ ശ്രമിച്ച ആന്ധ്ര സ്വദേശി വിജയകുമാര്‍ എന്നിവരും എക്‌സൈസ് പ്രത്യേക സംഘത്തിന്റെ പിടിയിലായി.അതിര്‍ത്തി കടന്നുവന്ന സ്വകാര്യ ബസ്സിലാണ് ആന്ധ്രയില്‍ നിന്നുളള കുഴല്‍പ്പണം കടത്തിയത്.
തിരഞ്ഞെടുപ്പ് സമയത്ത് വ്യാപകമായി മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കള്ളക്കടത്തു നടക്കുന്നുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ആഴ്ചയില്‍ രണ്ട തവണ വീതം ഇത്തരത്തില്‍ കള്ളപ്പണം ഒഴുകുന്നുണ്ട് എന്ന് കണ്ടതിനെ തുടര്‍ന്നാണ് പരിശോധന നടത്തി പ്രതികളെ പിടിച്ചത്.
Discussion about this post