മൂവാറ്റുപുഴയിൽ മൂന്നരവയസുകാരിയ്ക്ക് ക്രൂര ലൈംഗീക പീഡനം. അസം സ്വദേശിയായ പെൺകുഞ്ഞിന് ഗുരുതര പരിക്കേറ്റു. കുട്ടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിക്ക് രഹസ്യഭാഗങ്ങളിൽ ഗുരുതരമായി പരിക്കേറ്റു.
മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.
കുട്ടിയുടെ കാലിന് ഒടിവുള്ളതായും നേരത്തെ കയ്യൊടിഞ്ഞതിനും തെളിവുണ്ട്. ദിവസങ്ങളോളം കുട്ടിക്ക് ഭക്ഷണം നല്‍കിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
Discussion about this post