തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ക്ഷേത്രങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്.
ബോര്‍ഡ് ക്ഷേത്രങ്ങളില്‍ വിഷു പ്രമാണിച്ച് കൃത്യമായ സാമൂഹിക അകലം ഉള്‍പ്പെടെ എല്ലാ കൊവിഡ് – 19 മാനദണ്ഡങ്ങളും പാലിക്കുന്നു എന്ന് ഉറപ്പു വരുത്തണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ബോർഡ് നിർദ്ദേശം നൽകി.
ക്ഷേത്ര ഉത്സവങ്ങളോടനുബന്ധിച്ച പരിപാടികളില്‍ 200 ആളുകളില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ലെന്നും അന്നദാനം പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ബോര്‍ഡ് തീരുമാനിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു അറിയിച്ചു.











