കൊച്ചി: എന്‍.ഐ.എ അന്വേഷിക്കുന്ന യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി നടന്ന സ്വര്‍ണക്കടത്ത് കേസിന്റെ നടപടികള്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
കുറ്റകൃത്യത്തിന് പിന്നില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുള്ളതിനാല്‍ ഇതിനുള്ള പ്രത്യേക കോടതിയാണ് വിചാരണ നടത്തേണ്ടതെന്ന വാദവുമായാണ് എറണാകുളം പ്രത്യേക കോടതിയില്‍ ഇ.ഡി അപേക്ഷ നല്‍കിയത്.
എന്‍.ഐ.എ ശേഖരിച്ച മുഴുവന്‍ തെളിവുകളും പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്നും ഇ.ഡി ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍, അപേക്ഷയെ എന്‍.ഐ.എ ശക്തമായി എതിര്‍ത്തു. ഇ.ഡിയുടെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് അടുത്തയാഴ്ച വാദം കേട്ടശേഷം തുടര്‍ നടപടി സ്വീകരിക്കാന്‍ കോടതി ഹർജി മാറ്റി.
Discussion about this post