പാനൂരിലെ മന്‍സൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിനെതിരെ ഏഷ്യാനെറ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങി എല്‍ ഡി എഫ്. ചാനലിലെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ അറിയിച്ചു. ഇടതുപക്ഷത്തിനെതിരെ ചാനല്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് നേതൃത്വം മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്.
ഇടതുപക്ഷത്തിനെതിരെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് ഏഷ്യാനെറ്റ് രാഷ്ട്രീയക്കളി നടത്തുകയാണെന്ന് എം വി ജയരാജന്‍ ആരോപിച്ചു. ഏപ്രില്‍ 15ന് രാവിലെ ഏഷ്യാനെറ്റ് കണ്ണൂര്‍ ബ്യൂറോ ഓഫീസിന് മുന്നില്‍ സത്യാഗ്രഹം ഇരിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
‘കഴിഞ്ഞ ദിവസം പ്രചരിപ്പിച്ച കല്ലുവെച്ച നുണയാണ് ഇത്തരമൊരു മാര്‍ച്ച് നടത്താന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. ആ വാര്‍ത്തയില്‍ ഏഷ്യാനെറ്റ് റീഡര്‍, ഉച്ചയ്ക്ക് ശേഷം 2:20ന് പറഞ്ഞത് മന്‍സൂര്‍ കേസിലെ നാലാം പ്രതി ശ്രീരാഗിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ്. കാറില്‍ വെച്ചാണ് ഞാന്‍ ഇത് കേട്ടത്. ഇനി അടുത്തതായി എം വി ജയരാജന്‍ മരണപ്പെട്ടതായി വാര്‍ത്ത ഏഷ്യാനെറ്റില്‍ വരുമോയെന്ന്’ തോന്നിയെന്നും എം.വി ജയരാജന്‍ പറയുന്നു.
Discussion about this post