ഡൽഹി: ഡൽഹി കലാപക്കേസില്‍ തടവിലായിരുന്ന, ആക്ടിവിസ്റ്റും മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവുമായ ഉമര്‍ ഖാലിദിന് 20,000 രൂപ ബോണ്ടും ഒരു ആള്‍ ജാമ്യം വ്യവസ്ഥയിലും ജാമ്യം അനുവദിച്ചു. ഖാജുരി ഖാസ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. അതേസമയം കലാപവുമായി ബന്ധപ്പെട്ട മറ്റ് കേസുകളില്‍ യുഎപിഎ നിലനില്‍ക്കുന്നതിനാല്‍ ഉമര്‍ ഖാലിദിന് പുറത്തിറങ്ങാനാകില്ല.
ആളുകളെ സംഘടിപ്പിച്ചതും കലാപത്തിന് പ്രേരിപ്പിച്ചതുമായ വ്യക്തികളെ ഇനിയും കണ്ടെത്താനും അറസ്റ്റ് ചെയ്യാനും ഉണ്ടെന്നിരിക്കെ ഉമര്‍ ഖാലിദിനെ മാത്രമായി നീണ്ടകാലം തടവില്‍ പാര്‍പ്പിക്കുന്നത് ശരിയായ നടപടിയല്ലെന്ന് കോടതി വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബറിലാണ് കേസില്‍ ഉമര്‍ ഖാലിദ് അറസ്റ്റിലായത്. മുന്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ അടക്കം പതിനഞ്ചോളം പേരെയാണ് കേസില്‍ പ്രതിചേര്‍ത്തത്. സെപ്റ്റംബറിൽ കേസിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ഉമര്‍ ഖാലിദിനെതിരെ യുഎപിഎ ചുമത്തിയിരുന്നു. നവംബര്‍ 22 നാണ് ഉമര്‍ ഖാലിദ്, വിദ്യാര്‍ഥി നേതാക്കളായ ഷര്‍ജീല്‍ ഇമാം, ഫൈസാന്‍ ഖാന്‍ എന്നിവര്‍ക്കെതിരെ ദില്ലി പോലീസ് 200 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
Discussion about this post