മലപ്പുറം: കോഴിക്കോട് വൻ കുഴൽപ്പണ വേട്ട. ഒരു കോടി രൂപയുടെ കുഴൽപ്പണവുമായി മലപ്പുറം സ്വദേശികളായ റഹീസ്, അബ്ദുൾ കരീം, അബ്ദുൾ സമദ് എന്നിവർ പിടിയിലായി.
വെള്ളിയാഴ്ച പുലര്‍ച്ചെ 5.10ന് കുറുപ്പത്ത് വാഹനപരിശോധന നടത്തിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവർ മൂവരും മലപ്പുറം വള്ളുവമ്പ്രം സ്വദേശികളാണ്.
കാറിന്റെ ഡിക്കിയില്‍ രഹസ്യ അറ ഉണ്ടാക്കിയാണ് പ്രതികൾ പണം ഒളിപ്പിച്ചിരുന്നത്. 1,05,90,000 രൂപയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.












