സിപിഎമ്മിന്റെ ഭീഷണി വെറും ഓലപ്പാമ്പ്; മുഖ്യമന്ത്രിയുടെ കഴിവുകേട് മറയ്ക്കാന്‍ മുരളീധരനെ ആക്രമിക്കുകയാണ് അവരുടെ പാര്‍ട്ടിക്കോട്ടയില്‍ ദേശീയ പ്രസ്ഥാനത്തിന്റെ പതാക പാറിച്ച നേതാവാണ് വി മുരളീധരനെന്ന് കെ സുരേന്ദ്രന്
കോഴിക്കോട്: കേന്ദ്രമന്ത്രി വി. മുരളീധരനെ വേട്ടയാടാന്‍ സി.പി.എമ്മിനെ അനുവദിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. കൊവിഡ് പ്രതിരോധത്തില്‍ പരാജയപ്പെട്ട മുഖ്യമന്ത്രിയുടെ കഴിവുകേട് മറയ്ക്കാന്‍ മുരളീധരനെ ആക്രമിക്കുകയാണ്. അദ്ദേഹത്തെ വളഞ്ഞിട്ടാക്രമിക്കാമെന്നത് സി.പി.എമ്മിന്റെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പ്രതികരിച്ചു.
സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മാതൃകയാവേണ്ട മുഖ്യമന്ത്രി എല്ലാ കൊവിഡ് മാനദണ്ഡങ്ങളും തെറ്റിച്ചതിനെ ചോദ്യം ചെയ്തതിനാണ് സി.പി.എം മുരളീധരനെ വളഞ്ഞിട്ടാക്രമിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കേരളം ലോക റെക്കോഡിലെത്തി നില്ക്കുമ്പോള് വിഷയം വഴിമാറ്റാനാണ് സര്‍ക്കാരിന്റെ ശ്രമം. കൊവിഡ് വ്യാപനത്തില്‍ രാജ്യത്ത് രണ്ടാംസ്ഥാനത്താണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിന്റെ പ്രതാപകാലത്ത് അവരുടെ പാര്‍ട്ടിക്കോട്ടയില്‍ ദേശീയ പ്രസ്ഥാനത്തിന്റെ പതാക പാറിച്ച നേതാവാണ് മുരളീധരന്. മെയ് രണ്ട് കഴിഞ്ഞാല്‍ ഇന്ത്യാ ഭൂപടത്തില്‍ നിന്നും തന്നെ പുറംതള്ളപ്പെടാനിരിക്കുന്ന സി.പി.എമ്മിന്റെ ഭീഷണി അദ്ദേഹത്തിന് വെറും ഓലപ്പാമ്പാണ്. കൊട്ടിഘോഷിക്കപ്പെട്ട കേരള മോഡല്‍ വെറും പി.ആര് തള്ള് മാത്രമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post