തൃശൂര്‍: സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം സുരക്ഷിതമാക്കാന്‍ നടപടികളുമായി വനം വകുപ്പ്. ഇതിന്റെ ഭാഗമായി പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ ഫിറ്റ്നസ് പരിശോധിക്കും. പാപ്പാന്മാര്ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനും വകുപ്പ് തീരുമാനിച്ചു.
കടുത്ത നിയന്ത്രണങ്ങളോടെ പൂരം നടത്തുന്ന സാഹചര്യത്തിലാണ് വനം വകുപ്പ് പുതിയ നിബന്ധനകള്‍ പുറത്തിറക്കിയത്. പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പാപ്പാന്മാര് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണം. പരിശോധനയില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന പാപ്പാന്മാര്ക്ക് മാത്രം ആനകളെ പൂരത്തിന് എഴുന്നളളിക്കാം. പൂരത്തിന് മുന്‍പ് ആനകളുടെ ഫിറ്റ്നസ് പരിശോധന നടത്തും. ഇതിനായി 40 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
പൂരത്തിന്റെ തലേ ദിവസം ആറ് മണിയ്ക്ക് മുന്‍പ് ആനകളുടെ ഫിറ്റ്നസ് പരിശോധന പൂര്‍ത്തിയാക്കണമെന്നാണ് വനം വകുപ്പിന്റെ നിര്‍ദ്ദേശം. എന്നാല്‍ ആനകളുടെ എണ്ണത്തില്‍ നിയന്ത്രണളുണ്ടാകില്ല. പൂരത്തിന് എത്തുന്ന എല്ലാവര്ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, പാസ്, രണ്ട് ഡോസ് വാക്സിന് എടുത്ത സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഉണ്ടായിരിക്കണമെന്നതും നിര്‍ബന്ധമാണ്.
Discussion about this post