ഡൽഹി: രാജ്യത്ത് ഭീതി വിതച്ച് കൊവിഡ് പടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1501 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 2.61 ലക്ഷം പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് രാജ്യത്ത് പ്രതിദിന രോഗബാധ രണ്ടര ലക്ഷം കടക്കുന്നത്.
2,61,500 പേർക്കാണ് ഇന്ന് രാവിലെ ഒൻപത് മണി വരെയുള്ള 24 മണിക്കൂറിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം 18 ലക്ഷം പിന്നിട്ടു. ആകെ 18,01,316 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ ഇന്ത്യയിലുള്ളത്.
രണ്ടാം തരംഗത്തിൽ കൊവിഡ് വൈറസിൻ്റെ ജനിതകമാറ്റം വന്ന വകഭേദം നിരവധി പേരിൽ കണ്ടെത്തിയതായാണ് വിവരം.









Discussion about this post