മുംബൈ: ആശുപത്രിയിൽ കിടക്ക നിഷേധിച്ചതിനെ തുടർന്ന് കൊവിഡ് ബാധിതയായ സ്ത്രീ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലാണ് സംഭവം. രോഗബാധിതയായ 42കാരിയെ പ്രവേശിപ്പിക്കാൻ വാര്‍ജെ മാല്‍വാടിയിലെ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചതായി ഭര്‍ത്താവ് പറഞ്ഞു.
ഭാര്യക്ക് ഏപ്രിൽ രണ്ട് മുതൽ കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു. അസുഖം രൂക്ഷമായതിനെ തുടര്‍ന്ന് ഏപ്രില്‍ എട്ടിന് പുണെയിലെ വാര്‍ജെ മാല്‍വാഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ നാല് ദിവസത്തിന് ശേഷം ഏപ്രില്‍ 11 ന് അവരെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.
ചികിത്സ തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തുവെന്നാണ് ഭർത്താവ് പറയുന്നത്. ചികിത്സയിലെ അവഗണനയെ കുറിച്ച് ഭാര്യ തന്നോട് പരാതിപ്പെട്ടിരുന്നുവന്നെും ഇദ്ദേഹം പറയുന്നു.
വീണ്ടും രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടു പോയി. എന്നാൽ കിടക്കകള്‍ ലഭ്യമല്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ ഇവരെ തിരിച്ചയക്കുകയായിരുന്നു. ഇതിന്റെ പിറ്റേ ദിവസം ഇവർ വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു.
എന്നാൽ ചികിത്സ നിഷേധിച്ചുവെന്ന ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു. രോഗമുക്തി നേടിയതിനാലാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്തതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.










