കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയും കാര്യാലയങ്ങള്‍ക്ക് നേരെയും ബോംബാക്രമണം. വിവിധ ജില്ലകളിലെ ബിജെപി കാര്യാലയങ്ങള്‍ക്ക് നേരെയാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ ബോംബാക്രമണം നടത്തിയത്. പോലീസ് നോക്കിനില്‍ക്കേയാണ് ഇവര്‍ ആക്രമണങ്ങള്‍ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന ഘടകം ആരോപിച്ചു.
വിവിധ ജില്ലകളിലെ പ്രധാന പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ആക്രമണം നടക്കുകയാണ്. വിവിധ ഇടങ്ങളില്‍ വീടിന് നേരെ ബോംബെറിയുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ മണ്ഡലങ്ങളിലും ഇനി നടക്കാനിരിക്കുന്ന സ്ഥലത്തും ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ട്.
എട്ടു ഘട്ടങ്ങളിലായി തീരുമാനിച്ചിരിക്കുന്ന പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പില്‍ അഞ്ച് ഘട്ടങ്ങളാണ് ഇതുവരെ പൂര്‍ത്തിയായത്.
Discussion about this post