തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുന്നു. വര്‍ക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരുന്നതും രാത്രികാല കര്‍ഫ്യൂ നടപ്പാക്കാക്കുന്നതും പരിഗണനയിലാണെന്ന് റിപ്പോർട്ട്.
വിഷയത്തിൽ അന്തിമ തീരുമാനം ഇന്ന് 3.30 ഓടെ ചേരുന്ന ഉന്നത തല യോഗത്തിലുണ്ടാകും.ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുക്കും.
യോഗത്തിന് മുന്നോടിയായി ചീഫ് സെക്രട്ടറി പോലീസ് മേധാവികളുമായി നടത്തിയ ചര്‍ച്ചയിലാണ് നൈറ്റ് കര്‍ഫ്യൂവടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന നിർദ്ദേശം പൊലീസ് നൽകിയത്.












