പരപ്പനങ്ങാടി: ദേശീയപാതയില്‍ തലപ്പാറക്കടുത്തുനിന്ന് പരപ്പനങ്ങാടി എക്സൈസ് സംഘം ഒന്നരക്കോടി രൂപയുടെ കഞ്ചാവുമായി രണ്ട് യുവാക്കളെ പിടികൂടി. കാറില്‍ കടത്തുകയായിരുന്ന 175 കിലോ കഞ്ചാവ് ശേഖരവുമായി ചേലേമ്ബ്ര ചേലൂപ്പാടം സ്വദേശി ഫിറോസ് എന്ന ഹസന്‍കുട്ടി (41), ഫറോക്ക് പെരുമുഖം സ്വദേശി എം. അബ്ദുല്‍ ഖാദര്‍ (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച ഹോണ്ട സിറ്റി കാറും പിടിച്ചെടുത്തു. രണ്ട് കിലോ വീതമുള്ള ചെറിയ പാക്കറ്റുകളിലാക്കി ചില്ലറ വില്പനക്കാര്ക്ക് എത്തിക്കുന്ന സംഘമാണിത്. പരപ്പനങ്ങാടി റേഞ്ച് ഇന്‍സ്പെക്ടര്‍ സാബു ആര്. ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു നടപടി
കഴിഞ്ഞദിവസം പെരുവള്ളൂര്‍ ഭാഗത്തുനിന്ന് എട്ട് കിലോ കഞ്ചാവുമായി കാടപ്പടി സ്വദേശികളായ പി. അബ്ദുല്‍ സമദ് (44), ടി. സുലൈമാന്‍ (35) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. റെയ്ഡില്‍ പ്രിവന്റിവ് ഓഫിസര്‍മാരായ ടി. പ്രജോഷ് കുമാര്‍, കെ. പ്രദീപ് കുമാര്‍, പി. മുരളീധരന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ. ശിഹാബുദ്ദീന്, നിതന്‍ ചോമാരി, പി. അരുണ്‍, എ. ജയകൃഷ്ണന്, പി. സിന്ധു, കെ. സ്മിത, സാഗിഷ് ചക്കുങ്ങല്‍, ആര്.യു. സുഭാഷ് എന്നിവരും പങ്കെടുത്തു.











