ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തുറയില്‍ ബിജെപി ഭരണം പിടിച്ചു. മൂന്നാം തവണ നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മെമ്പര്‍മാര്‍ വിട്ടുനിന്നതോടെയാണ് ബിജെപിക്ക് വഴിയൊരുങ്ങിയത്. ബിജെപിയുടെ ബിന്ദു പ്രദീപാണ് പ്രസിഡന്റ് ആയത്.
മൂന്ന് മുന്നണികള്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തില്‍ കഴിഞ്ഞ രണ്ട് തവണയും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിപിഎമ്മിനെയായിരുന്നു പിന്തുണച്ചിരുന്നത്. എന്നാല്‍ സിപിഎം അംഗം പിന്നീട് പ്രസിഡന്‍റ് സ്ഥാനം രാജിവച്ചു. പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു രാജി.
Discussion about this post