ഡൽഹി: ജപ്പാനിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് നടത്താനിരുന്ന സന്ദർശനം ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദെ സുഗ റദ്ദാക്കി.
ഇന്ത്യക്ക് പുറമെ ഫിലിപ്പീൻസ് സന്ദർശനവും ജപ്പാൻ പ്രധാനമന്ത്രി റദ്ദാക്കി. നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ഇന്ത്യ സന്ദർശനം റദ്ദാക്കിയിരുന്നു. റിപ്പബ്ലിക് ദിനത്തിലെ സന്ദർശനം റദ്ദാക്കിയതിന് പകരം പദ്ധതിയിട്ട സന്ദർശനവും ജോൺസൺ റദ്ദാക്കുകയായിരുന്നു.
കഴിഞ്ഞ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി തീരുമാനിച്ചിരുന്നത് ബോറിസ് ജോൺസണെ ആയിരുന്നു. എന്നാൽ ബ്രിട്ടണിൽ ജനിത വ്യതിയാനം വന്ന വൈറസിലൂടെ കൊവിഡ് രണ്ടാം തരംഗ വ്യാപനം വീശിയടിച്ച സാഹചര്യത്തിൽ അദ്ദേഹം പിന്മാറുകയായിരുന്നു.
Discussion about this post