ഡൽഹി: കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന കൊവിഷീൽഡ് വാക്സിന്റെ വില പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് ഒരു ഡോസിന് 600 രൂപയ്ക്കുമായിരിക്കും വാകിസ്ൻ വിതരണം ചെയ്യുക.
റഷ്യൻ, ചൈനീസ് വാക്സിനുകൾ വിൽക്കുന്നത് 750 രൂപയ്ക്കും അമേരിക്കൻ വാക്സിന്റെ വില 1500 രൂപയുമാണെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. എന്നാൽ കേന്ദ്രസര്‍ക്കാരിന് തുടര്‍ന്നും 150 രൂപയ്ക്ക് വാക്സിൻ നൽകുമെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
പുതിയ വാക്‌സിന്‍ നയമനുസരിച്ച് വാക്‌സിന്‍ ഡോസുകളുടെ 50 ശതമാനം കേന്ദ്രസര്‍ക്കാരിനും ബാക്കിയുള്ള 50 ശതമാനം സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കാനാണ് തീരുമാനം. മെയ് ഒന്ന് മുതല്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വാക്സിന്‍ നല്‍കില്ല എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post