ഡല്‍ഹി: സ്വകാര്യ ആശുപത്രികള്‍ക്ക് കൊവിഡ് വാക്സിന് നല്കി വന്നിരുന്ന നടപടി അവസാനിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. മേയ് ഒന്നുമുതല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിന് കമ്പനികളില്‍ നിന്ന് നേരിട്ട് വാക്സിന് വാങ്ങാം. സര്‍ക്കാരിന്റെ പുതിയ വാക്സിന് നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇതുവരെ സര്‍ക്കാര്‍ നല്കുന്ന വാക്സിന് 250 രൂപയാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്. പുതിയ തീരുമാനം വരുന്നതോടെ വാക്സിന് എത്ര രൂപയാകും എന്ന വിവരം ഇതുവരെ വ്യക്തമായിട്ടില്ല.
ഓരോ തരം വാക്സിനും വ്യത്യസ്ത വിലയാണ് കമ്പനികള്‍ വാങ്ങുന്നത്. നേരിട്ട് കമ്പനികളില്‍ നിന്ന് വാങ്ങുന്നതോടെ ആയിരം രൂപയെങ്കിലും നല്‍കേണ്ടി വന്നേക്കുമെന്നാണ് സൂചന.
സ്വകാര്യ ആശുപത്രിയില്‍ നിന്നും ഒരു ഡോസ് വാക്സിന് സ്വീകരിച്ചര്‍ക്ക് രണ്ടാംഡോസ് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ഇനി മുതല്‍ സ്വീകരിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം വാക്സിന് നിര്‍മ്മിക്കുന്ന വ്യവസായികളെ സഹായിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. നോട്ട് നിരോധനം പോലുളള തീരുമാനമാണിതെന്നും അദ്ദേഹം പ്രസ്താവിച്ചു.
Discussion about this post