ഡല്‍ഹി: രാജ്യത്തെ ആശുപത്രികളില്‍ ഓക്സിജന്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. കോവിഡിന്റെ രണ്ടാം തരംഗം തടുക്കാന്‍ മൈക്രോ കണ്ടൈന്‍മെന്റ് സോണുകളാണ് ഏറ്റവും അനുയോജ്യം.
എല്ലാ ആശുപത്രികളിലും മെഡിക്കല്‍ ഓക്സിജന്‍ ഉറപ്പാക്കും. ഓക്സിജന്‍ വിതരണം തടസങ്ങളില്ലാതെ നടത്താനുള്ള ക്രമീകരണം കേന്ദ്രസര്‍ക്കാര്‍ ഒരുക്കും. റെഡംസിവിര്‍ മരുന്നിന്റെ പ്രതിമാസ ഉല്പാദനം 36 ലക്ഷത്തില്‍ നിന്ന് 78 ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്. മരുന്നിന്റെ കയറ്റുമതിയിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധനമന്ത്രിയുടെ പ്രതികരണം. 150ഓളം വ്യവസായികളുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് കൂടിക്കാഴ്ച നടത്തിയത്.
വ്യവസായ സ്ഥാപനങ്ങള്‍ക്ക് അവരുടെ തൊഴിലാളികള്‍ക്ക് മെയ് ഒന്ന് മുതല്‍ വാക്സിന് നല്കാന് അവസരമുണ്ടായിരിക്കും. വാക്സിന് നിര്‍മാണത്തിനായി സിറം ഇന്‍സ്റ്റിറ്റ്യുട്ടിന് 4600 കോടി രൂപ കൈമാറിയിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.
Discussion about this post