തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണം മദ്യവില്പന ശാലകള്‍ക്കും ബാധകം. ബാറുകളും മദ്യവില്പന ശാലകളും ശനി, ഞായര്‍ ദിവസങ്ങളില്‍ തുറക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.
ഇതിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്നവ ഒഴികെയുള്ള മുഴുവന്‍ സ്ഥാപനങ്ങളും നാളെയും മറ്റന്നാളും അടച്ചിടണമെന്നാണ് ഉത്തരവ്. ബാറുകളും ബെവ്കോ ഔട്ട്ലെറ്റുകളും തുറക്കില്ല.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനെതുടര്‍ന്ന് ഗുരുതരമായ സാഹചര്യമാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് വാര്‍ത്താസമ്മാളനത്തില്‍ പറഞ്ഞിരുന്നു.. സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത് റെക്കാഡ് രോഗികളാണ്. 24 മണിക്കൂറിനിടെ 28,447 പേര്‍ക്കാണ് രോഗം പിടിപെട്ടത്. ഗുരുതര സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണമാണ് ഉണ്ടാവുക. കൂടുതല്‍ നിയന്ത്രണം വേണമോ എന്ന കാര്യത്തില്‍ തിങ്കളാഴ്ചത്തെ സര്‍വകക്ഷിയോഗത്തില്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post