തിരുവനന്തപുരം: ഗോവയ്ക്ക് സമീപം കടലില്‍ തകര്‍ന്ന മത്സ്യബന്ധനബോട്ടിലെ തൊഴിലാളികളെ കണ്ടെത്താനുള്ള തിരച്ചിലിന് നാവിക സേനയും. 11 തൊഴിലാളികളെ കാണാനില്ലെന്നാണ് വിവരം.
കന്യാകുമാരിയിലെ തേങ്ങാപ്പട്ടണത്ത് നിന്നും മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ട് മെഴ്സിഡെസിനെയാണ് ഇന്നലെ ഉച്ചയോടെ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്.
ഗോവയില്‍ നിന്ന് അറുന്നൂറ് നോട്ടിക്കല്‍ മൈല്‍ അകലെ ബോട്ടിന്റെ അവശിഷ്ടങ്ങള്‍ മറ്റ് ബോട്ടുകളിലെ മത്സ്യതൊഴിളാളികള് കണ്ടെത്തുകയായിരുന്നു. ബോട്ടുടമയടക്കം പതിനൊന്ന് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ആഴക്കടലില്‍ നിന്നാണ് ബോട്ടിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മത്സ്യ തൊഴിലാളികള്‍ക്കായി തിരിച്ചില്‍ നടത്താന്‍ കോസ്റ്റ് ഗാര്‍ഡ് സംഘം മുംബൈയില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്. നിലവില്‍ മത്സ്യതൊഴിലാളികളുടെ പത്ത് ബോട്ടുകളാണ് തിരച്ചില്‍ നടത്തുന്നത്. തീരത്ത് നിന്നും ആയിരം കിലോമീറ്റര്‍ അപ്പുറമായതിനാല്‍ നേവിയുടെ സഹായവും തേടിയിട്ടുണ്ട്.
Discussion about this post