തിരുവനന്തപുരം: കോവിഡിനെതിരെയുള്ള ഈ യുദ്ധത്തിലും ഇന്ത്യ വിജയിക്കുക തന്നെ ചെയ്യുമെന്ന് ജിതിന്‍ കെ ജേക്കബ്. ഇന്ത്യ എന്തിനാണ് വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിര്‍മിച്ച വാക്‌സിന്‍ കയറ്റുമതി ചെയ്തത് എന്ന് ചോദിക്കുന്ന ഊളകള്‍ മറുപടി അര്‍ഹിക്കുന്നുപോലുമില്ലെന്നും ജിതിന്‍ പറഞ്ഞു. 92 രാജ്യങ്ങളിലേക്കാണ് ഇന്ത്യ വാക്‌സിന്‍ കയറ്റുമതി ചെയ്തത്. ഇന്ത്യ പ്രതിസന്ധിയില്‍ ആകുമ്പോള്‍ അവര്‍ സഹായിക്കാതിരിക്കുമോ? എന്നും ജിതിന്‍ കെ ജേക്കബ് ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജിതിന്‍ കെ ജേക്കബിന്റെ പ്രതികരണം.
ജിതിൻ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഇന്ത്യ എന്തിനാണ് വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിർമിച്ച വാക്‌സിൻ കയറ്റുമതി ചെയ്തത് എന്ന് ചോദിക്കുന്ന ഊളകൾ മറുപടി അർഹിക്കുന്നുപോലുമില്ല.
വാക്‌സിൻ നിർമിക്കാൻ ആവശ്യമായ Raw Materials ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യൽ അമേരിക്ക നിരോധിച്ചു എന്ന വാർത്ത വന്നപ്പോൾ എന്തായിരുന്നു ഇവിടുത്തെ പന്നിക്കൂട്ടങ്ങളുടെയും, അന്തംകമ്മികമ്മികളുടെയും സന്തോഷം. പക്ഷെ അന്തംകമ്മി-സുടാപ്പി സഖ്യത്തെ ഞെട്ടിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഇന്നലെ പറഞ്ഞു ‘ഇന്ത്യക്ക് തുടർന്നും വാക്‌സിൻ നിർമ്മിക്കാനുള്ള raw material ഉൾപ്പെടെ നൽകും’ എന്ന്.
ആരോഗ്യ മേഖലയിൽ ഒരു രാജ്യത്തിനും ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നത് ഇന്റർനാഷണൽ റിലേഷൻസ് പഠിച്ചിട്ടുള്ളവർക്ക് അറിയാം. കോവിഡ് ആദ്യ വ്യാപനത്തിൽ അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിലെ ജനങ്ങൾ നരകിക്കുമെന്ന് ആരെങ്കിലും കരുതിയിരുന്നോ?
രാജ്യം പ്രതിസന്ധിയിലാക്കുമ്പോൾ ഇന്ത്യക്ക് ലോകമെമ്പാടു നിന്നും സഹായം ഒഴുകും. സഹായം എന്ന് പറയുമ്പോൾ പണം അല്ല, മറിച്ച് raw materials, മെഡിക്കൽ equipments ഒക്കെയാണ്. ഇന്ത്യ മുൻകാലങ്ങളിൽ വിവിധ രാജ്യങ്ങൾക്ക് നൽകിയ സഹായങ്ങളെ ഇവിടുത്തെ പന്നിക്കൂട്ടങ്ങൾ പരിഹസിക്കുമായിരുന്നു. അവർക്ക് ഇപ്പോൾ മാറിയിരുന്നു കുരുപൊട്ടിക്കാം.
തങ്ങൾ പ്രതിസന്ധിയിലായപ്പോൾ ഇന്ത്യ നൽകിയ സഹായങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് നന്ദി രേഖപ്പെടുത്തുക മാത്രമല്ല, ഇപ്പോൾ ഇന്ത്യക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും വാഗ്ദാനം ചെയ്യുകയും അത് നൽകാൻ തുടങ്ങുകയും ചെയ്തിരിക്കുന്നു.
അമേരിക്ക മാത്രമല്ല ഇസ്രായേൽ, ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൻ, ഗൾഫ് രാജ്യങ്ങൾ എല്ലാവരും ഇന്ത്യക്കൊപ്പമുണ്ട്.
92 രാജ്യങ്ങളിലേക്കാണ് ഇന്ത്യ വാക്‌സിൻ കയറ്റുമതി ചെയ്തത്. ഇന്ത്യ പ്രതിസന്ധിയിൽ ആകുമ്പോൾ അവർ സഹായിക്കാതിരിക്കുമോ?
ഇന്ത്യയിൽ ജീവിച്ച് ഇന്ത്യക്കാരുടെ നികുതിപ്പണം കൊണ്ട് തിന്ന് ചീർത്ത് ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്നവർക്ക് മാറിയിരുന്നു നിലവിളിക്കാം, അല്ലെങ്കിൽ ഇന്ത്യക്ക് സഹായം നൽകുന്ന രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരുടെ സോഷ്യൽ മീഡിയ പേജുകളിൽ പോയി തെറിപ്പാട്ട് പാടം, അത്രതന്നെ.. ?
ഈ യുദ്ധത്തിലും ഇന്ത്യ വിജയിക്കുക തന്നെ ചെയ്യും
Discussion about this post