തിരുവനന്തപുരം : കോവിഡ് രണ്ടാംതരംഗത്തിൽ അതിതീവ്രവ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത് ലോക്ക്‌ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐ.എം.എ) സര്‍ക്കാര്‍ നിയോഗിച്ച ആരോഗ്യ വിദഗ്‌ധ സമിതിയും സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്‌തു.
ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിനുമേല്‍ തുടരുന്ന സാഹചര്യത്തില്‍ ലോക്ക്‌ഡൗണ്‍- കര്‍ഫ്യൂ പോലെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഒരാഴ്‌ചത്തേക്ക് ഏര്‍പ്പെടുത്തണമെന്നാണ് ഐ.എം.എ അഭിപ്രായപ്പെട്ടത്.
പൊതുജനങ്ങളെ കൂട്ടം കൂടാന്‍ അനുവദിക്കാതിരിക്കുക മാത്രമേ രോഗവ്യാപനം തടയാന്‍ സഹായകമാകു. ആഘോഷങ്ങളും ചടങ്ങുകളും പൂര്‍ണമായും നിരോധിക്കണം.
ജനങ്ങളുടെ അനാവശ്യ സഞ്ചാരങ്ങള്‍, ഇടപെടലുകള്‍ തീര്‍ത്തും നിര്‍ത്തലാക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് അവർ മുന്നോട്ട് വയ്ക്കുന്നത്.












