ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വാക്സിൻ വിതരണം വേഗത്തിലാക്കി കേന്ദ്ര സർക്കാർ. കഴിഞ്ഞ 24 മണിക്കൂറിൽ ഇരുപത്തിനാല് ലക്ഷത്തിലധികം പേർക്ക് കൊവിഡ് വാക്സിൻ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് 14.77 കോടി പേർക്ക് ആകെ വാക്സിൻ നൽകി.
രാജ്യത്ത് ആകെ 93,47,103 പേർ ആദ്യ ഡോസും 61,05,159 പേർ രണ്ടാം ഡോസും വാക്സിൻ സ്വീകരിച്ചു. 1,22,17,762 മുൻ നിര ആരോഗ്യ പ്രവർത്തകർ ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ചപ്പോൾ 65,23,520 മുൻ നിര ആരോഗ്യ പ്രവർത്തകർ രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചു.
45 വയസ്സിന് മുകളിൽ പ്രായമുള്ള 5,02,34,186 പേർക്ക് ഒന്നാം ഡോസ് കൊവിഡ് വാക്സിൻ ലഭിച്ചു. ഈ പ്രായപരിധിയിലുള്ള 29,18,305 പേർക്ക് രണ്ടാം ഡോസ് വാക്സിൻ ലഭിച്ചു. അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള 5,10,62,959 പേർക്ക് ഒന്നാം ഡോസ് വാക്സിൻ ലഭിച്ചപ്പോൾ 93,18,060 പേർക്ക് രണ്ടാം ഡോസ് വാക്സിനും ലഭിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
Discussion about this post