ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോവിഡ് രോഗമുക്തനായി. വെള്ളിയാഴ്ച രാവിലെ കോവിഡ് നെഗറ്റീവായതായി അദ്ദേഹം ട്വീറ്റ് ചെയ്തു.
‘നിങ്ങളുടെ ആശംസകളും ഡോക്ടര്‍മാരുടെ പരിചരണവും കാരണം ഞാന്‍ കോവിഡ് നെഗറ്റീവായിരിക്കുകായണ്. നിങ്ങളുടെ സഹകരണത്തിനും എനിക്ക് ആശംസകള്‍ നേര്‍ന്നവരോടും നന്ദി പറയുന്നു’ യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.
തന്റെ കൂടെയുള്ള ഉദ്യോഗസ്ഥര്‍ പോസിറ്റീവായതിനെ തുടര്‍ന്ന് അദ്ദേഹം ഏപ്രില്‍ 13 മുതല്‍ നിരീക്ഷണത്തിലായിരുന്നു. അടുത്ത ദിവസം തന്നെ ഇദ്ദേഹത്തിന്റെ പരിശോധന ഫലവും പോസിറ്റീവായി.
നിരീക്ഷണത്തില്‍ കഴിയവെ ഓണ്‍ലൈനായിട്ടും അദ്ദേഹം ജോലികള്‍ തുടരുകയായിരുന്നു.
Discussion about this post