ന്യൂഡൽഹി : ജിഎസ്ടി വരുമാനത്തിൽ റെക്കോഡ് നേട്ടവുമായി രാജ്യം. ഏപ്രിൽ മാസത്തെ ജിഎസ്ടി പിരിവ് ഒരു ലക്ഷത്തി നാൽപ്പതിനായിരം കോടി കവിഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ മാസത്തെ സാമ്പത്തിക കണക്കുകൾ പുറത്തുവന്നതോടെയാണ് രാജ്യം നിർണായക നേട്ടം സ്വന്തമാക്കിയത്.
ജിഎസ്ടി നടപ്പിൽ വന്നതിനു ശേഷം വന്ന ഏറ്റവും ഉയർന്ന വരുമാനമാണിത്.ആകെ 1,41,384 കോടി രൂപ വരുമാനമാണ് ഏപ്രിൽ മാസം ഉണ്ടായത്. 27,837 കോടി കേന്ദ്ര ജിഎസ്ടിയും , 35621 കോടി സംസ്ഥാന ജിഎസ്ടിയുമാണ്. 68,481 കോടി സംയുക്ത വരുമാനമാണ്.
കൊറോണ വ്യാപനം രൂക്ഷമായ ഘട്ടത്തിലും രാജ്യത്തിന്റെ സാമ്പത്തിക മേഖല തകരാതെ നിൽക്കുന്നത് ആശ്വാസം പകരുന്നുണ്ട്. കഴിഞ്ഞ ഏഴു മാസമായി ജിഎസ്ടി പിരിവ് ഒരു ലക്ഷം കോടിക്ക് മുകളിലാണ്.ക്രമാനുഗതമായ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. രാജ്യത്ത് സാമ്പത്തിക ക്രയവിക്രയം തടസമില്ലാതെ നടക്കുന്നതിന്റെയും വരുമാനം വർദ്ധിക്കുന്നതിന്റെയും സൂചനയാണിത്. കഴിഞ്ഞ മാസം 1,23,902 ആയിരുന്നു ജിഎസ്ടി പിരിവ്.







