കൊച്ചി: മെഡിക്കല്‍ ഗ്രേഡ് ലിക്വിഡ് ഓക്സിജന്റെ ഉത്പാദനം ദിവസേന 1000 മെട്രിക് ടണ്‍ വര്‍ദ്ധിപ്പിച്ചു റിലയന്‍സ്. ഒരു ദിവസം ഒരു ലക്ഷം പേര്‍ക്കുളള ഓക്സിജന്‍ ഉത്പാദിപ്പിച്ച് സൗജന്യമായി നല്‍കും. കൊവിഡ് മഹാമാരിയുടെ രണ്ടാം വരവ് രാജ്യത്തു സൃഷ്ടിച്ചിരിക്കുന്ന കടുത്ത മെഡിക്കല്‍ അടിയന്തരാവസ്ഥയില്‍ വിലയേറിയ ജീവന്‍രക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് സമഗ്രമായ ശ്രമം നടത്തുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്.
രാജ്യത്തുടനീളമുളള ഗുരുതരമായ രോഗികളുടെ ചികിത്സയ്ക്കായി മെഡിക്കല്‍ ഗ്രേഡ് ലിക്വിഡ് ഓക്സിജന്റെ ലഭ്യത ഉറപ്പ് വരുത്താനായി റിലയന്‍സ് ദിവസേന 1000 മെട്രിക് ടണ്‍ മെഡിക്കല്‍ ഗ്രേഡ് ലിക്വിഡ് ഓക്സിജന്റെ ഉത്പാദന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. ജാംനഗറിലെ റിഫൈനറി-കം-പെട്രോകെമിക്കല്‍ കോംപ്ലക്സിലും മറ്റ് ഫാക്ടറികളിലും, RILഇപ്പോള്‍ പ്രതിദിനം1000 മെട്രിക് ടണ്‍ മെഡിക്കല്‍ ഗ്രേഡ് ലിക്വിഡ് ഓക്സിജന്റെ ഉത്പാദനം പ്രവര്‍ത്തനക്ഷമാക്കി. ഇത് ഇന്ത്യയുടെ മൊത്തം ഉത്പാദനത്തിന്റെ11 ശതമാനമാണ് – പത്തില്‍ ഒരു രോഗിയുടെ ആവശ്യത്തിനുള്ളത്. ഈ ദൗത്യം റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി വ്യക്തിപരമായി നിരീക്ഷിക്കുകയാണ്.
കൊവിഡ് വ്യാപനത്തിന് മുമ്പ്, മെഡിക്കല്‍ ഗ്രേഡ് ലിക്വിഡ് ഓക്സിജന്റെ നിര്‍മ്മാതാവായിരുന്നില്ല റിലയന്‍സ്. എന്നിരുന്നാലും,ഉയര്‍ന്ന ശുദ്ധതയുള്ള മെഡിക്കല്‍ ഗ്രേഡ് ഓക്സിജന്‍ ഉല്‍പാദിപ്പിക്കുന്നതിനായി റിഫൈനിംഗ്,പെട്രോകെമിക്കല്‍സ് ഗ്രേഡ് ഓക്സിജന്‍ എന്നിവയ്ക്കായി രൂപകല്‍പ്പന ചെയ്ത നിലവിലെ പ്രവര്‍ത്തനങ്ങള്‍ റിലയന്‍സ് എഞ്ചിനീയര്‍മാര്‍ വേഗത്തില്‍ പുനഃ ക്രമീകരിച്ചു. ദിവസേന ഒരു ലക്ഷത്തിലധികം രോഗികള്‍ക്ക് ഉടനടി ആശ്വാസം പകരുന്നതിനായി രാജ്യത്തുടനീളമുള്ള നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഈ ഓക്സിജന്‍ സൗജന്യമായി നല്‍കുകയാണ് റിലയന്‍സ്. 2020 മാര്‍ച്ചില്‍ പാന്‍ഡെമിക് ആരംഭിച്ചതുമുതല്‍ റിലയന്‍സ് രാജ്യത്തുടനീളം55,000 മെട്രിക് ടണ്‍ മെഡിക്കല്‍ ഗ്രേഡ് ലിക്വിഡ് ഓക്സിജന്‍ വിതരണം ചെയ്തു.
ഓക്സിജന്‍ സംസ്ഥാനങ്ങളില്‍ എത്തിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രസക്തമായ റെഗുലേറ്ററി ബോഡിയായ പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) അംഗീകരിച്ച നൂതനവും സുരക്ഷിതവുമായ പ്രക്രിയകളിലൂടെ റിലയന്‍സ് നൈട്രജന്‍ ടാങ്കറുകളെ മെഡിക്കല്‍ ഗ്രേഡ് ഓക്സിജനുമായി ട്രാന്‍സ്പോര്‍ട്ട് ട്രക്കുകളാക്കി മാറ്റി. സൗദി അറേബ്യ, ജര്‍മ്മനി, ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ്, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന്24 ഐഎസ്‌ഒ കണ്ടെയ്നറുകള്‍ ഇന്ത്യയിലേക്ക് വിമാനം കയറ്റാന്‍ റിലയന്‍സ് സംഘടിപ്പിച്ചു. രാജ്യത്തെ മെഡിക്കല്‍ ഗ്രേഡ് ലിക്വിഡ് ഓക്സിജന്റെ ഗതാഗത തടസ്സങ്ങള്‍ നീക്കാന്‍ ഈ ഐഎസ്‌ഒ പാത്രങ്ങള്‍ സഹായിക്കും. കൂടാതെ,അടുത്ത കുറച്ച് ദിവസങ്ങളില്‍ റിലയന്‍സ് കൂടുതല്‍ ഐഎസ്‌ഒ കണ്ടെയ്‌നറുകള്‍ എയര്‍ഫ്രൈറ്റ് ചെയ്യാന്‍ ഒരുങ്ങുകയാണ്. കൊവിഡ് വ്യാപനത്തിനെതിരെ ഇന്ത്യ പോരാടുമ്പോള്‍ എല്ലാ ജീവന്‍ രക്ഷിക്കുന്നതിനേക്കാളും പ്രാധാന്യമായി ഒന്നുമില്ല.
മെഡിക്കല്‍ ഗ്രേഡ് ഓക്സിജനുവേണ്ടി ഇന്ത്യയുടെ ഉല്‍പാദന, ഗതാഗത ശേഷി പരമാവധി വര്‍ധിപ്പിക്കണം എന്ന് വെല്ലുവിളി നേരിടാന്‍ ജാംനഗറിലെ ഞങ്ങളുടെ എങ്ങിനീര്‍മാര്‍ അടിയന്തിരവുമായി അശ്രാന്തമായി പ്രവര്‍ത്തിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. റിലയന്‍സ് കുടുംബത്തിലെ ശോഭയുള്ള, ചെറുപ്പക്കാരായ യുവാക്കള്‍ കാണിക്കുന്ന നിശ്ചയദാര്‍ഢ്യവും ലക്ഷ്യബോധവും എന്നെ ശരിക്കും വിനയാന്വിതനാക്കുന്നു എന്ന് മുകേഷ് അംബാനി പറഞ്ഞു.
Discussion about this post