പാലക്കാട്: തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് തൊട്ടുമുൻപാണ് പാലക്കാട് ബിജെപി സ്ഥാനാർത്ഥിയെ അവഹേളിക്കുന്ന രീതിയിൽ ട്വന്റി ഫോർ ചാനൽ അവതാരകൻ അരുണിൻറെ പ്രസ്താവന. ചാനലിലെ പ്രമുഖ അവതാരകരായ ശ്രീകണ്ഠൻ നായരും അരുണും ഒരുമിച്ചാണ് തെരഞ്ഞെടുപ്പ് ഫലം അവതരണത്തിനായി എത്തിയത്. എൻഡിഎയുടെ സംസ്ഥാനത്തെ സ്ഥിതി എന്താകുമെന്ന ശ്രീകണഠൻ നായരുടെ ചോദ്യത്തെ ആണ് അരുൺ പരിഹസിച്ചത്.
പാലക്കാട് എൻഡിഎ വിജയിക്കുമോ എന്ന ചോദ്യത്തിന് എൻഡിഎ നിലംതൊടില്ല അതെല്ലാം കണ്ടറിയാം എന്നരീതിയിലുള്ള പരിഹാസമാണ് അരുൺകുമാറിൽ നിന്നുണ്ടായത്. പാലക്കാട് ഇ.ശ്രീധരൻ ഓഫിസ് ഉൾപ്പെടെ തുറന്നു കഴിഞ്ഞല്ലോ എന്ന് ശ്രീകണ്ഠൻ നായർ ചോദിച്ചപ്പോൾ ഓഫിസ് എല്ലാം പൂട്ടിക്കെട്ടേണ്ടിവരും എന്നാണ് അരുൺ പറഞ്ഞത്.
മെട്രോമാൻ വിജയത്തിലേക്ക് കുതിയ്ക്കുമ്പോൾ അരുൺ പറഞ്ഞത് ശരിയാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Discussion about this post