തിരുവനന്തപുരം: തൃത്താല മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം ബി രാജേഷ് പിന്നിൽ. കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ ലീഡ് നില മാറി മറിയുകയാണ്. അമ്പതിൽ താഴെ വോട്ടുകൾക്കാണ് നിലവിൽ യുഡിഎഫ് സ്ഥാനാർത്ഥി വി ടി ബൽറാം മുന്നിൽ നിൽക്കുന്നത്.
പട്ടാമ്പിയില്‍ മുഹമ്മദ് മുഹ്‌സിനെ പിന്നിലാക്കി യു.ഡി.എഫ്. സ്ഥാനാര്‍ഥി റിയാസ് മുക്കോളി 118 വോട്ടുകള്‍ക്ക് മുന്നിലാണ്. പി വി അൻവർ, കെ ടി ജലീൽ, ജോസ് കെ മാണി, എം സ്വരാജ് എന്നീ പ്രമുഖ ഇടത് സ്ഥാനാർത്ഥികളും പിന്നിലാണ്.
നിലവിൽ സംസ്ഥാനത്ത് 90 സീറ്റുകളിൽ എൽഡിഎഫും 47 ഇടത്ത് യുഡിഎഫും 3 ഇടങ്ങളിൽ എൻഡിഎയും മുന്നിട്ട് നിൽക്കുന്നു.
Discussion about this post