തൃശൂര്‍: ചെറുതുരുത്തി ദേശമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളില്‍ ഇന്ന് ഉച്ചക്ക് 2.15 ഓടെ ഭൂചലനം അനുഭവപ്പെട്ടു. ദേശമംഗലം, ആറങ്ങോട്ടുകര, തലശേരി എന്നി പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
വലിയ ശബ്ദത്തോടെ ചെറിയ വിറയല്‍ ആണ് ഉണ്ടായത്. മൂന്ന് സെക്കണ്ടിനടുത്ത് വിറയല്‍ ഉണ്ടായി. നാശനഷ്ട്ടങ്ങള്‍ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. 90കളില്‍ മുതല്‍ വലിയ ചലനങ്ങള്‍ രേഖപ്പെടുത്തിയ ഈ പ്രദേശങ്ങള്‍ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഏറെ നാളുകളായി ഭൂചലനങ്ങള്‍ ഉണ്ടാകാറുണ്ടായിരുന്നില്ല.
Discussion about this post