നെയ്യാറ്റിന്‍കര: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച കോവിഡ് രോഗിയുടെ മൃതദേഹം കാണാനില്ലെന്ന് പരാതി. നെയ്യാറ്റിന്‍കര സ്വദേശി പ്രസാദിന്റെ മൃതദേഹം കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പ്രസാദിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. മോര്‍ച്ചറിയില്‍ പ്രസാദ് എന്ന പേരില്‍ മറ്റൊരു മൃതദേഹം കൂടി ഉണ്ടായിരുന്നു. രണ്ട് പേരും കോവിഡ് പോസിറ്റീവ് ആയിരുന്നു.
രണ്ടാമത്തെ പ്രസാദിന്റെ കുടുംബം മൃതദേഹം മാറി കൊണ്ടുപോയതാണെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു.
Discussion about this post