വാഷിംഗ്ടൺ: വാക്സിൻ വിരുദ്ധതയ്ക്ക് പരിഹാരവുമായി പുത്തൻ ആശയം അവതരിപ്പിച്ച് ന്യൂ ജേഴ്സി. മെയ് മാസത്തില്‍ വാക്സിന്‍ എടുക്കുന്ന ന്യൂ ജേഴ്സിക്കാര്‍ക്ക് സൗജന്യമായി ബിയര്‍ നല്‍കുമെന്നാണ് ന്യൂ ജേഴ്സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിനായി പന്ത്രണ്ടോളം ബിയര്‍ നിര്‍മ്മാതാക്കളെ ഉള്‍പ്പെടുത്തി ഷോട്ട് ആന്‍ഡ് ബിയര്‍ എന്ന പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 21 വയസിന് മുകളില്‍ പ്രായമുള്ള ന്യൂ ജേഴ്സിക്കാര്‍ക്കാണ് വാക്സിനെടുത്താൽ സൗജന്യമായി ബിയര്‍ ലഭിക്കുക.
കൊവിഡ് വാക്സിൻ ആദ്യ ഷോട്ട് സ്വീകരിക്കണമെന്നത് മാത്രമാണ് നിബന്ധന. വാക്സിനേഷന്‍ കാര്‍ഡുമായി ബിയര്‍ ഷോപ്പുകളില്‍ ചെന്നാല്‍ ബിയര്‍ ലഭിക്കും. ഈ പദ്ധതി പരീക്ഷിക്കാൻ ഒരുങ്ങുകയാണ് യു എസിലെ മറ്റ് മേഖലകളുമെന്നാണ് സൂചന.
Discussion about this post