തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം അതീവ ഗുരുതരാവസ്ഥയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് 41,953 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് ചികിത്സക്കായി ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കും. മെഡിക്കല്‍ വിദ്യാര്‍ഥികളെ കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കും. ഓക്സിജന്‍ ലഭ്യതയില്‍ നിലവില്‍ വലിയ പ്രശ്നങ്ങളില്ല. സ്വകാര്യ ആശുപത്രികള്‍ക്ക് ആവശ്യത്തിന് ഓക്സിജന്‍ ലഭ്യമാക്കും. ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എറണാകുളം ജില്ലയില്‍ പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തില്‍ കൂടിയ പഞ്ചായത്തുകള്‍ ഇന്ന് മുതല്‍ അടച്ചിടും. മുനമ്ബം ഹാര്‍ബര്‍ പൂര്‍ണമായും അടച്ചിടും.
സര്‍ക്കാര്‍ ആശുപത്രികളില്‍ 61.3 ശതമാനം ഐ.സി.യു കിടക്കകളും ഉപയോഗത്തിലാണ്. വെന്റിലേറ്ററുകളില്‍ 27.3 ശതമാനം ഉപയോഗത്തിലാണ്. മെഡിക്കല്‍ കോളജുകളിലെ 1731 കോവിഡ് ഓക്സിജന്‍ കിടക്കകളില്‍ 1429 എണ്ണം ഉപയോഗത്തിലാണ്. ഓക്സിജന്‍ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കത്തെഴുതിയതായും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post