ഡല്‍ഹി:തനിക്കെതിരെ ആരോപണമുന്നയിച്ച ശേഷം പാര്‍ട്ടി വിട്ട മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയന്തി നടരാജന് എതിരെ രാഹുല്‍ ഗാന്ധി. മോദിയുടെ കയ്യിലെ ആയുധമാണ് ജയന്തി എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. മോദി, ജയന്തിയെ ഉപയോഗിച്ച് തനിക്കെതിരെ വ്യാജ പ്രചരണം നടത്താനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
ഡല്‍ഹിയില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് ജയന്തി നടരാജനെതിരെ രാഹുല്‍ ആഞ്ഞടിച്ചത്. ആദിവാസികള്‍ക്ക് വേണ്ടിയാണ് താന്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിലകൊണ്ടതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
Discussion about this post