തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയവെ വാക്സിൻ ഇറക്കാൻ നോക്കുകൂലി ആവശ്യപ്പെട്ട സിഐടിയുവിന്റെ നടപടിക്കെതിരെ പ്രതിഷേധം. ഡൽഹിയിൽ നിന്നും വന്ന കാരിയറിൽ നിന്നും വാക്സിൻ ഇറക്കുന്നതിനാണ് ഇടത് സംഘടനകൾ നോക്കുകൂലി ആവശ്യപ്പെട്ടത്.
345 കാരിയറുകളിലായി വന്ന വാക്സിൻ ഇറക്കാനാണ് ഇടത് സംഘടനകൾ നോക്കുകൂലി ആവശ്യപ്പെട്ടത്. എന്നാൽ അവശ്യസേവനങ്ങൾക്ക് തങ്ങൾ കൂലി വാങ്ങാറില്ലെന്നും വാക്സിൻ അവശ്യ സേവനമല്ലെന്നുമാണ് സിഐടിയുവിന്റെ വാദം.
സംഭവത്തിൽ പാർട്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ബിജെപി നേതാവ് പ്രശാന്ത് ശിവൻ വ്യക്തമാക്കി. വാക്സിൻ കിട്ടാത്ത സാഹചര്യത്തിൽ ഇത്തരം തോന്ന്യാസങ്ങൾ പൊതുജനത്തെ കൂട്ടി തെരുവിൽ നേരിടേണ്ടി വന്നാലും കേന്ദ്രത്തിന്റെ സൗജന്യ വാക്സിൻ ജനങ്ങൾക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post