Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കേന്ദ്രഗവണ്മെന്റ് പതിനേഴ് കോടി വാക്സിനുകൾ സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകി: മൂന്നു ദിവസത്തിനുള്ളിൽ 28ലക്ഷം വാക്സിനുകൾ കൂടി

മഹാമാരിയിൽ നിന്ന് കരകയറും

by Brave India Desk
May 6, 2021, 02:25 pm IST
in Kerala, India
Share on Facebook
Tweet
WhatsApp
Telegram

പതിനേഴ് കോടി വാക്സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും സൗജന്യമായി നൽകിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 17.15കോടി വാക്സിനാണ് ഇതുവരെ  കേന്ദ്രം സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകിയത്. ഇന്നത്തെ കണക്കനുസരിച്ച് ഇതിൽ 89ലക്ഷം വാക്സിൻ ഡോസുകൾ ഇനിയും ജനങ്ങൾക്കിടയിൽ വിതരണം ചെയ്യാതെ ബാക്കിയുണ്ട്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 28 ലക്ഷം വാക്സിനുകൾ കേന്ദ്രം അധികമായി നൽകുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇപ്പോൾ നൽകിക്കൊണ്ടിരിയ്ക്കുന്ന ഭാരത് ബയോടെക് നിർമ്മിയ്ക്കുന്ന കൊവാക്സിൻ, സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപ്പാദിപ്പിക്കുന്ന കോവീഷീൽഡ് എന്നീ വാക്സിനുകൾക്ക് പുറമേ റഷ്യൻ വാക്സിനായ സ്പുട്നിക്കും ഇന്ത്യയിൽ മെയ് ഒന്നു മുതൽ നൽകുന്നുണ്ട്. നൂറു ദിവസം കൊണ്ട് 14.19കോടി ജനങ്ങൾക്ക് വാക്സിൻ നൽകിയെന്ന റെക്കോഡ് നേട്ടവും ഇന്ത്യ കരസ്ഥമാക്കിയിരുന്നു.

Stories you may like

സുഹൃത്തിനൊപ്പം പോകാൻ വിട്ട് കുടുംബത്തോടൊപ്പം; തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപികാ കേസിൽ നാടകീയ വഴിതിരിവ്; ഭർത്താവ് സ്വീകരിച്ചത് ഇങ്ങനെ

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

ബുധനാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ട നാലുലക്ഷം കോവിഡ് ബാധ കൂടിയാകുമ്പോൾ ഇന്ത്യയിൽ ഗവണ്മെന്റ് കണക്കനുസ്സരിച്ച് ആകെ ഇതുവരെ രണ്ടു കോടി അറുപതിനായിരം കോവിഡ് ബാധിതർ ഉണ്ടായിട്ടുണ്ട്. ഇന്നുവരെ രണ്ടുലക്ഷത്തി മുപ്പതിനായിരത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നു. ഇന്ത്യയിൽ മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ കേരളത്തിലാണുണ്ടായിട്ടുള്ളത്. മഹാരാഷ്ട്രയിൽ നാൽപ്പത്തിയെട്ട് ലക്ഷത്തി ഇരുപതിനായിരം ജനങ്ങളാണ് ഇതുവരെ കോവിഡ് ബാധിതരായിട്ടുള്ളത്. കേരളത്തിൽ ഏതാണ്ട് പതിനേഴ് ലക്ഷം ജനങ്ങളും ഇതുവരെ കോവിഡ് ബാധിതരായി.

കേരളത്തിൽ ശനിയാഴ്ച മുതൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ബുധനാഴ്ച 41,953 പേരാണ് കേരളത്തിൽ പുതിയതായി കോവിഡ് ബാധിതരായത്.

വാക്സിനേഷൻ എത്രയും പെട്ടെന്ന് പരമാവധി ആൾക്കാരിലെത്തിച്ചും കഴിയുന്നത്ര ലോക്ഡൗൺ വഴി നിയന്ത്രിച്ചും ഈ മഹാമാരിയെ എത്രയും പെട്ടെന്ന് തന്നെ പിടിച്ചുകെട്ടാനാകുമെന്നാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ കരുതുന്നത്. അതിനായി ഗവണ്മെന്റ് നിയന്ത്രണങ്ങളോടും മാർഗ്ഗനിർദ്ദേശങ്ങളോടും പരമാവധി സഹകരിയ്ക്കാൻ ജനങ്ങളോട് സർക്കാർ സംവിധാനങ്ങൾ അഭ്യർത്ഥിച്ചു.

Tags: Covid Vaccination IndiaIndia CoronaCovid 19 Vaccination KeralaSputnik vaccineCovid 19Covid Crisis
Share34
Tweet
Send
Share

Latest stories from this section

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

Latest News

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

സുഹൃത്തിനൊപ്പം പോകാൻ വിട്ട് കുടുംബത്തോടൊപ്പം; തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപികാ കേസിൽ നാടകീയ വഴിതിരിവ്; ഭർത്താവ് സ്വീകരിച്ചത് ഇങ്ങനെ

ഡിവോഴ്സിന് പിന്നാലെ മുന്‍ ഭാര്യ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; 2.49 കോടി നഷ്ടമെന്ന് ഭര്‍ത്താവിന്റെ പരാതി

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies